ഹൃദയം നുറുങ്ങുന്ന വേദനയിലും
നിന്റെ ഒരു വിളിക്കായി കാതോര്‍ത്തു ഞാന്‍...നീ തീര്‍ത്ത വേഗത്തിന് ആഴങ്ങളില്‍
എന്നെയോര്‍ത്തില്ല; പലവട്ടം ഞാന്‍
നിന് വിളി കാതരമായി തേടിയപ്പോഴും
എന്‍ സ്വരം നീ മൂടിയിട്ട ഹൃദയപാളിയില്‍
വീണ് ചിതറിയതല്ലാതെ, നിന്നില്‍
ഒരു തെല്ല് ഇളക്കവും തന്നില്ല.
ഇതറിയുമ്പോള്‍ ഒരിക്കല്‍ കൂടി ഞാന്‍
മൌനം തേടി ഉഴറാന്‍ തുടങ്ങുന്നു...
വെറുതെയായി തീരുന്നു എന്‍ വാക്കുകള്‍ !
എന്‍ ഇഷ്ടങ്ങള്‍ , നിന്നില്‍ പെയ്യാന്‍
വെമ്പുമ്പോഴും നിനക്കിഷ്ടം, ഇഷ്ടക്കേടിന്
വേഷപ്പകര്‍ച്ചകള്‍ ആടാതെ ആടാന്‍...
ഇനി നീ, എന്‍ ഇഷ്ടങ്ങളെ മറക്കുക !
എന്‍ കരുതലുകളെ വിട്ടയച്ചേക്കുക !
ഒപ്പം എന്നെയും, എന്‍-നിന് ഓര്‍മ്മകളേയും,
നിനക്കായി തപിച്ചുരുകിയൊരെന്
ഹൃത്തിനെ തന്നെയും.....
"Smile though your heart is broken"
ReplyDeleteഈ വരികള്‍ ആണ് പറയാന്‍ തോന്നുന്നേ...
നന്നായിട്ടുണ്ട്.. തീക്ഷമാണ് വരികള്‍ :)